കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Tuesday 26 July 2011

നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ 2012

 
എട്ടാം ക്ലാസില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായിക്കുന്നതിനായി എന്‍ സി ഇ ആര്‍ ടി നല്‍കുന്ന സ്കോളര്‍ഷിപ്പിനുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷക്ക് (എന്‍ ടി എസ് ഇ) അപേക്ഷ ക്ഷണിച്ചു. ബേസിക് സയന്‍സ് , സോഷ്യല്‍ സയന്‍സ് , കോമേഴ്സ് എന്നീ വിഷയങ്ങളില്‍ പി എച്ച് ഡി തലം വരെയും എന്‍ജിനീയറിങ്ങ് , മെഡിസിന്‍ , മാനേജ്മെന്റ് , ലോ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പി ജി തലം വരെയുമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടത്തുക. ആദ്യഘട്ടം സംസ്ഥാനങ്ങള്‍ തന്നെയാണ് നടത്തുക. ഇതില്‍ അര്‍ഹരായവര്‍ക്ക് എന്‍ സി ഇ ആര്‍ ടി നടത്തുന്ന രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാം. ആദ്യഘട്ട പരീക്ഷയോടൊപ്പം സംസ്ഥാനങ്ങള്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിനുള്ള തെരഞ്ഞെടുപ്പും നടത്തും. ആദ്യഘട്ടത്തിലേക്കുള്ള അപേക്ഷ ആഗസ്ത് 31 വരെ സ്വീകരിക്കും. മിസോറാം , മേഘാലയ , നാഗാലാന്റ് , ആന്റമാന്‍ -നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 19നും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബര്‍ 20നുമാണ് പരീക്ഷ നടത്തുക. രണ്ടാം ഘട്ട പരീക്ഷ ദേശീയ തലത്തില്‍ 2012 മെയ് 13ന് എല്ലായിടത്തും നടത്തും. അംഗീകൃത സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും അതത് സംസ്ഥാനത്ത് ആദ്യഘട്ട പരീക്ഷ എഴുതാം. അതത് സംസ്ഥാനത്തെ ലെയ്സണ്‍ ഓഫീസറില്‍ നിന്നും പരീക്ഷക്കുള്ള അപേക്ഷാഫോറം ലഭിക്കും. എന്‍ സി ഇ ആര്‍ ടിയുടെ വെബ്സൈറ്റില്‍ (www.ncert.nic.in)  നിന്നും ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഒപ്പ് വെച്ച് വേണം അയക്കാന്‍ . കേരളത്തില്‍ പരീക്ഷയുടെ ലെയ്സണ്‍ ഓഫീസറുടെ വിലാസം " അസിസ്റ്റന്റ് പ്രൊഫസര്‍ , എസ് സി ഇ ആര്‍ ടി വിദ്യാഭവന്‍ , പൂജപ്പുര പി ഒ , തിരുവനന്തപുരം-695012 " ആണ്. ഫോണ്‍ : 0471 2341883, 0471 2340323. വെബ്സൈറ്റ് www.scert.kerala.gov.in ആദ്യഘട്ട പരീക്ഷയുടെ അപേക്ഷാഫീസ് , അപേക്ഷ ലഭിക്കേണ്ട അവസാനദിവസം തുടങ്ങിയ കാര്യങ്ങള്‍ ലെയ്സണ്‍ ഓഫീസറുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്.
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox