കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Friday 8 July 2011

പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുളള വിവരശേഖരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുളള വിവരശേഖരണം ജൂലൈ എട്ട് മുതല്‍ 12 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ എല്ലാ പ്രധാന അദ്ധ്യാപകരും ജൂലൈ 12 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി www.education.kerala.gov.in വെബ് സൈറ്റിലെ basic facilities എന്ന ലിങ്കിലൂടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമല്ലാത്ത എല്‍.പി, യു.പി പ്രധാന അദ്ധ്യാപകര്‍ക്ക് അടുത്തുളള ഹൈസ്കൂളിലെ ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗിക്കാം. കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ എസ്.എസ്.എ യുടെ ബ്ളോക്ക് റിസോര്‍സ് സെന്ററിനെ സമീപിക്കണം. സ്കൂളുകളുടെ അഞ്ചു ഡിജിറ്റ് സ്കൂള്‍ കോഡ് ഉപയോഗിച്ച് basic facilities എന്ന ലിങ്കിലേക്ക് പ്രവേശിക്കാവുന്നതും, ഡാറ്റാ എന്‍ട്രി കഴിഞ്ഞ് ലഭിക്കുന്ന പ്രിന്റ് പ്രധാന അദ്ധ്യാപകന്റെ ഒപ്പും, ഓഫീസ് സീലും പതിപ്പിച്ച് അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ഏല്‍പ്പിക്കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
 
വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള USER MANUAL ഡൗണ്‍ലോഡ് ചെയ്യന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox