കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Sunday 21 August 2011

ഓണപ്പരീക്ഷ ചോദ്യപേപ്പറുകള്‍ വില്‍പ്പനയ്ക്ക്

കണ്ണൂര്‍/തിരു: ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സംസ്ഥാനത്തുടനീളം വില്‍പ്പനയ്ക്ക്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെ വില്‍പ്പന വെള്ളിയാഴ്ച ഉച്ചയോടെ എല്ലാ ജില്ലയിലും തകൃതിയായി. സ്കൂളുകള്‍ക്കുസമീപത്തെ ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ് സംവിധാനമുള്ള കടകളില്‍നിന്നാണ് ചോദ്യപേപ്പറുകള്‍ വിറ്റത്. ചില പ്രസുകള്‍ ചോദ്യപേപ്പറുകള്‍ വന്‍തോതില്‍ അച്ചടിച്ച് വിറ്റു. ചൊവ്വാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഓണപ്പരീക്ഷയുടെ ചോദ്യങ്ങള്‍ രണ്ടുവെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് സ്കൂളുകളെ അറിയിച്ചത്. അതിനായി  വെബ്സൈറ്റ് വിലാസങ്ങളും നല്‍കി. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പാസ്വേര്‍ഡുമായി ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ അടുത്തുള്ള കംപ്യൂട്ടര്‍ സെന്ററുകളിലെത്തി. ഡൗണ്‍ലോഡ് ചെയ്തുകിട്ടിയ ചോദ്യപേപ്പറിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടകളിലും നല്‍കി. പാസ്വേര്‍ഡ് മനസ്സിലാക്കിയ കംപ്യൂട്ടര്‍ സെന്ററുകാരും അധ്യാപകര്‍ പോയതിനുപിന്നാലെ കൂടുതല്‍ പകര്‍പ്പെടുത്ത ഫോട്ടോസ്റ്റാറ്റുകാരും വില്‍പ്പന തുടങ്ങി. ഒരു ചോദ്യപേപ്പറിന് ഒരുരൂപയായിരുന്നു വില. ചോദ്യബാങ്ക് 14നു മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമായത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്. ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകള്‍ സ്തംഭിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. സ്കൂളുകള്‍ ഒരേസമയം വെബ്സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് കാരണം. വെബ്സൈറ്റില്‍നിന്ന് ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ചോദ്യപേപ്പറുണ്ടാക്കി ഫോട്ടോസ്റ്റാറ്റെടുത്ത് പരീക്ഷ നടത്തേണ്ട ചുമതല അധ്യാപകര്‍ക്കാണ്. തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പരീക്ഷ ചൊവ്വാഴ്ചയെ തുടങ്ങിയാല്‍ മതിയെന്ന് വിദ്യാഭ്യാസവകുപ്പ് വെള്ളിയാഴ്ച വൈകി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. 22ന് രാവിലെ പരീക്ഷയില്ല. ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റുദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും.
Courtesy: Deshabhimani Daily, Dated 20th August 2011
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox