കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Friday, 26 August 2011

FIRST YEAR HIGHER SECONDARY IMPROVEMENT / SUPPLEMENTARY EXAMINATION, SEPTEMBER 2011 ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ: 12 വരെ അപേക്ഷിക്കാം

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ: 12 വരെ അപേക്ഷിക്കാം

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് 12 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ പത്തുമുതല്‍ 14 വരെയാണ് പുതുക്കിയ പരീക്ഷാതീയതി. പഠിക്കുന്ന/പരീക്ഷയെഴുതിയ സ്കൂളുകളിലാണ് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ടത്. ഓപ്പണ്‍ സ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ തിരുവനന്തപുരം മേഖലയിലുള്ള പ്രിന്‍സിപ്പല്‍മാര്‍ 13നും എറണാകുളം മേഖലയിലുള്ള പ്രിന്‍സിപ്പല്‍മാര്‍ 14നും കോഴിക്കോട് മേഖലയിലുള്ള പ്രിന്‍സിപ്പല്‍മാര്‍ 15നും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലേക്ക് (www.dhsekerala.gov.in) അപ്ലോഡ് ചെയ്യണം. പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ : ഒക്ടോബര്‍ പത്ത് രാവിലെ പാര്‍ട്ട്-1 ഇംഗ്ലീഷ്, ഉച്ചയ്ക്ക് സെക്കന്‍ഡ് ലാംഗ്വേജ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 11ന് രാവിലെ ഫിസിക്സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേര്‍ണലിസം. ഉച്ചയ്ക്ക് ജിയോളജി, സോഷ്യല്‍വര്‍ക്ക്. 12ന് രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതശാസ്ത്ര. ഉച്ചയ്ക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്. 13ന് രാവിലെ കണക്ക്, പാര്‍ട്ട്-3 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സൈക്കോളജി, സംസ്കൃത സാഹിത്യ, ഉച്ചയ്ക്ക് കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, പാര്‍ട്ട് 3 ഇംഗ്ലീഷ് ലിറ്ററേച്ചര്‍ . 14ന് രാവിലെ ബയോളജി, സോഷ്യോളജി. ഉച്ചയ്ക്ക് ഹോംസയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ , ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 12.15 വരെയും പകല്‍ രണ്ടുമുതല്‍ 4.45 വരെയും പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും പകല്‍ രണ്ടുമുതല്‍ 4.15 വരെയുമായിരിക്കും പരീക്ഷാസമയം. ബയോളജിക്ക് രാവിലെ 9.30 മുതല്‍ 11.55 വരെയും മ്യൂസിക്കിന് 9.30 മുതല്‍ 11.55 വരെയുമാണ് പരീക്ഷാസമയം.
...............................................................................................
സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ് 31 ആണ്. പഠിക്കുന്ന/പരീക്ഷയെഴുതിയ സ്കൂളിലാണ് അപേക്ഷ നല്‍കേണ്ടത്. ഓപണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കനുവദിച്ച പരീക്ഷാകേന്ദ്രങ്ങളില്‍ വേണം അപേക്ഷ നല്‍കാന്‍. ഡയറക്ടറേറ്റില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും സ്വീകരിക്കില്ല. മാര്‍ച്ചില്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയവര്‍ തങ്ങള്‍ക്കു ലഭിച്ച സ്കോറുകള്‍ മെച്ചപ്പെടുത്തുന്നതിന് ഏതെങ്കിലും മൂന്നു വിഷയങ്ങള്‍ക്കു വരെ അപേക്ഷിക്കാം. മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷയ്ക്കു രജിസ്റര്‍ ചെയ്ത് ഏതെങ്കിലും വിഷയങ്ങളെഴുതാന്‍ പറ്റാതെ പോയിട്ടുണ്ടെങ്കില്‍ നിരന്തരമൂല്യനിര്‍ണയത്തിന് വിധേയരായ ഹാജര്‍ നില തൃപ്തരായവര്‍ക്ക് ആ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാം. സി.ബി.എസ്.സി. തുടങ്ങിയ മറ്റു ബോര്‍ഡുകളില്‍ ഒന്നാം വര്‍ഷത്തിനുപഠിച്ചതിനുശേഷമോ 2009 ന് മുമ്പ് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സിന് പഠിച്ചതിനു ശേഷമോ ലാറ്ററല്‍ എന്‍ട്രി ആയി ഈ വര്‍ഷം രണ്ടാം വര്‍ഷ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2010, 2011 വര്‍ഷങ്ങളില്‍ സ്കീം - ഒന്ന് പ്രകാരം രണ്ടാം വര്‍ഷ പരീക്ഷയെഴുതി യോഗ്യത നേടാനാകാത്തവര്‍ക്ക് യോഗ്യത നേടാനാകാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷ എഴുതാനായി അപേക്ഷിക്കാം. 2009, 2010 വര്‍ഷങ്ങളില്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതി രണ്ടാം വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കാതെ 2011 - 12 ല്‍ രണ്ടാം വര്‍ഷത്തിന് പുന:പ്രവേശനം നേടിയവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണ്ട. എന്നാല്‍ അവര്‍ ഒന്നാം വര്‍ഷത്തിലെ എതെങ്കിലും വിഷയം എഴുതാതെയുണ്ടെങ്കില്‍ അതിന് ഇപ്പോള്‍ അപേക്ഷിക്കാം. 2010 - 2011 വര്‍ഷങ്ങളില്‍ സ്കീം - ഒന്ന് പ്രകാരം രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതി യോഗ്യത നേടാനാവാത്തവര്‍ യോഗ്യത നേടാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷ ഇപ്പോള്‍ എഴുതിയാല്‍ മാത്രമേ 2012 മാര്‍ച്ചില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ യോഗ്യതയുണ്ടാവൂ. അവര്‍ രണ്ടുവര്‍ഷ പരീക്ഷയും വീണ്ടും എഴുതണം. ലാറ്ററല്‍ എന്‍ട്രിയില്‍ ഈ വര്‍ഷം രണ്ടാം വര്‍ഷത്തിന് ചേര്‍ന്ന് പഠിക്കുന്നവര്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കണം. ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയത്തിനും ഹാജരാവുന്നവര്‍ക്ക് മാത്രമേ മാര്‍ച്ചില്‍ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യത ഉണ്ടാവൂ. ഒന്നാം വര്‍ഷ പരീക്ഷയില്‍ ഏതെങ്കിലും വിഷയങ്ങള്‍ എഴുതാന്‍ പറ്റാതെ പോയവര്‍ ആ വിഷയങ്ങള്‍ ഇപ്പോള്‍ എഴുതിയാല്‍ മാത്രമെ 2012 മാര്‍ച്ചില്‍ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവൂ. ബയോളജി വിഷയത്തിന് അപേക്ഷിക്കുന്നവര്‍ സുവോളജിയും ബോട്ടണിയും എഴുതണം. അവ പ്രത്യേകമായി പരിഗണിച്ച് സ്കോറുകള്‍ നല്‍കില്ല
---------------------------------------------------------------------------------------------
The Higher Secondary First Year Improvement / Supplementary Examination of September 2011 will commence with effect from 26-09-2011.Application duly filled in shall be submitted to the Principal of the school where the student is studying or registered for the March 2011 Examination along with prescribed fee.
Last date for submission of Application Form : 31.08.2011
EXAMINATION FEE FOR FIRST YEAR IMPROVEMENT EXAMINATION.
Fee for Improvement Examination Rs. 125/-per paper
Fee for Certificate Rs. 20/-
The fee for the Examination should be remitted in the Government Treasury under the Head of Account “0202-01-102-97(02) Exam Fees” and in the case of fee for Certificate, it may be remitted under the Head of Account “0202-01-102-97 (03) Other Receipts”.ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox