കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Tuesday 27 September 2011

സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം

സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.  സര്‍ക്കുലര്‍  എം.4/40015/2011/ഡിപിഐ, 27.9.2011. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരും സ്കൂള്‍ അധികാരികളും സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പാലിക്കുന്നതിനും നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കണം. നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കി ആദ്യ റിപ്പോര്‍ട്ട് ഒക്ടോബര്‍ 15 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പോലീസ് മോട്ടോര്‍ വാഹന വകുപ്പുകളുമായി ആലോചിച്ച് ബോധവല്‍ക്കണ ക്ളാസുകള്‍ സംഘടിപ്പിക്കണം. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 35 വയസ്സെങ്കിലും പ്രായമുണ്ടാവണം. ഓരോ സ്കൂളിലുമുള്ള വാഹനങ്ങളെയും സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളെയും സംബന്ധിച്ച് വാഹന രജിസ്റര്‍ സൂക്ഷിക്കണം. അതില്‍ ഡ്രൈവറുടെയും വാഹനത്തിന്റെയും കയറുന്ന കുട്ടികളുടേയും വിശദവിവരം സൂക്ഷിക്കണം. ആവശ്യമെങ്കില്‍ ഇതിന്റെ പകര്‍പ്പ് അടുത്ത പോലീസ് സ്റേഷനില്‍ നല്‍കണം. കൂടാതെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഇതിന്റെ കണ്‍സോളിഡേറ്റഡ് രജിസ്റര്‍ സൂക്ഷിക്കണം. വാഹനത്തെ സംബന്ധിച്ചുള്ള ഭരണപരമായ ദൈനംദിനകാര്യങ്ങള്‍ക്ക് അദ്ധ്യാപകന്‍/അദ്ധ്യാപികയെ ചുമതലപ്പെടുത്തണം. അവരെ സഹായിക്കാന്‍ പേരന്റ് ടീച്ചര്‍ അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗത്തിന് ചുമതല നല്‍കണം. ജലാശയങ്ങള്‍ക്കരികിലൂടെ ഗതാഗതം നടത്തുന്ന വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കണം. വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങളുടെ ക്ഷമത സ്ഥിരമായി പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox