കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

KSTA

കേരള വിദ്യാഭ്യാസ നിയമം അമ്പതാണ്ട്‌ പിന്നിടുമ്പോള്‍
  സ്വകാര്യ മാനേജ്മെന്റിന്റെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും ചവിട്ടടിയില് പുഴുക്കളെപ്പോലെ കഴിഞ്ഞവരായിരുന്നു കേരളപ്പിറവിക്ക്മുന്പ്ഇവിടത്തെ അദ്ധ്യാപകര്‍. അടിമത്തം അവസാനിപ്പിക്കുന്നതിന്നും തൊഴില്സുരക്ഷിതത്വത്തിന്നും ജീവിക്കാനാവശ്യമായ വേതനം നേടിയെടുക്കുന്നതിനുമാണ്‌ 1930 കളുടെ ആദ്യം അവര് സംഘടിച്ചുതുടങ്ങിയത്‌. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും അറുതിവരുത്താതെ അദ്ധ്യാപകര്ക്കോ ഇതരജനവിഭാഗങ്ങള്ക്കോ മോചനമുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അന്നത്തെ സംഘടനാ നേതാക്കള്‍. അതുകൊണ്ട്തന്നെ കര്ഷകര്ക്കും തൊഴിലാളികള്ക്കുമൊപ്പം ദുഷ്ടശക്തികള്ക്കെതിരായ പോരാട്ടത്തിന്റെ മുന്നിരയില്അദ്ധ്യാപകരും അണിനിരന്നു.   പഴയ മദ്രാസ്സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിലും, പിന്നീട്തിരുവിതാംകൂറിലും തിരു കൊച്ചിയിലും രൂപമെടുത്ത അദ്ധ്യാപകസംഘടനകള്കേരളപ്പിറവിക്ക്ശേഷം ക്രമേണ സംസ്ഥാനാടിസ്ഥാനത്തിലായി മാറി. സ്വാതന്ത്ര്യാനന്തരം കോണ്ഗ്രസ്സ്സര്ക്കാറിന്റെ വര്ഗ്ഗ സ്വഭാവം തിരിച്ചറിയാത്ത നേത്യത്വങ്ങള്അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സമരവീര്യം ചോര്ത്തിക്കളഞ്ഞു. അദ്ധ്യാപകരെ മറന്ന അവര്ഭരണാധികാരികളുടെ പാദസേവകരായി. അതുകൊണ്ടുതന്നെ അദ്ധ്യാപകന്റെ ദുരിതങ്ങള്ക്ക്അവസാനമായില്ല. അവസ്ഥക്ക്ഒരു മാറ്റമുണ്ടായത് ഐക്യകേരളത്തിന്റെ ആദ്യത്തെ മു്യമന്ത്രി എം എസ്സിന്റെ നേത്യത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്സര്ക്കാര്അധികാരമേറ്റതിന്ശേഷമാണ്‌.
 
സ്വകാര്യ മാനേജ്മെന്റ്പീഢനത്തിന്റെ നീറുന്ന ഓര്മ്മകള്നെഞ്ചിലൊതുക്കിയ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസമന്ത്രി ആയപ്പോള്അദ്ധ്യാപകന്റെ യാതനകള്ക്കും വേദനകള്ക്കും പരിഹാരമുണ്ടായി. ആദ്യത്തെ സമഗ്ര വിദ്യാഭ്യാസ നിയമത്തിന്അദ്ദേഹം രൂപം നല്കി. മുഴുവന്സ്വകാര്യ സ്കൂളുകളേയും എയ്ഡഡ്ആക്കാനും അവയില്ജോലി ചെയ്യുന്നവര്ക്ക്സര്ക്കാര്സര്വീസിലേതിന്തുല്യമായ വേതനം നല്കാനുമുള്ള തീരുമാനം അദ്ധ്യാപകരേയും ജീവനക്കാരേയും കോരിത്തരിപ്പിച്ചു. ശമ്പളവിതരണത്തിനുള്ള അധികാരം മാനേജ്മെന്റില്നിന്ന്എടുത്തുമാറ്റി സര്ക്കാര് അവരുടെ വിഷപ്പല്ലുകള്പിഴുതു. മാനേജ്മെന്റുകളുടെ ശിക്ഷണാധികാരത്തിന്മേല് സര്ക്കാര്നിയന്ത്രണങ്ങള്കൊണ്ടുവന്നു. സ്കൂള്നടത്തിപ്പിനുള്ള സാമ്പത്തികഭാരം പൂര്ണമായി ഏറ്റെടുക്കാന്തയ്യാറായ സര്ക്കാര്അവിടത്തെ നിയമനങ്ങളില് സാമൂഹ്യനീതിയും സാമൂഹ്യനിയന്ത്രണവും വേണമെന്ന്ആഗ്രഹിച്ചു. മെരിറ്റും സം വരണവും പാലിച്ച്പബ്ലിക്ക്സര്വീസ്കമ്മീഷന്നല്കുന്ന ലിസ്റ്റില്നിന്നായിരിക്കണം അദ്ധ്യാപക നിയമനങ്ങള്എന്ന്നിഷ്കര്ഷിച്ചു. സാര്വത്രികവും നിര്ബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ്നല്കിയ നിയമം പാവപ്പെട്ട കുട്ടികള്ക്കും അവരുടെ രക്ഷിതാക്കള്ക്കും ഒരു സ്വപ്നസാഫല്യമായി.
         കേരള വിദ്യാഭ്യാസ നിയമം അദ്ധ്യാപകര്ക്കും ജീവനക്കാര്ക്കും ഒരു സുരക്ഷാ കവചമായെങ്കില് മനേജ്മെന്റ്കള്ക്ക്ഒരു പേടിസ്വപ്നമായാണ്തീര്ന്നത്‌. കാര്ഷിക പരിഷ്കരണത്തോടൊപ്പം വിദ്യാഭ്യാസനിയമം കൂടിയായപ്പോള്കേരളത്തിലെ പിന്തിരിപ്പന്ശക്തികളാകെ ഇളകി. കേരളത്തിലെ കമ്മ്യൂണിസ്റ്റ്സര്ക്കാറിനെ അട്ടിമറിക്കാന് അവസരമുപയോഗിച്ച്കേരളത്തിലേക്ക്ഒഴുക്കിയ അമേരിക്കന് പണത്തിന്റെ സ്വാധീനവും വിമോചനസമരാഭാസവും ഇഎംഎസ്സര്ക്കാറിനെ പിരിച്ചുവിട്ട നെഹ്റു സര്ക്കാരിന്റെ ജനാധിപത്യഹത്യയുമെല്ലാം ചരിത്രത്തിന്റെ കറുത്ത ഏടുകളാണ്‌. വിമോചനസമരാനന്തരം പട്ടംതാണുപ്പിള്ളയുടെ നേത്യത്വത്തില്രൂപംകൊണ്ട കോണ്ഗ്രസ്സ്‌-മുസ്ലീംലീഗ്‌-പിഎസ്പി മുക്കൂട്ട്മുന്നണി മന്ത്രിസഭ കേരള വിദ്യാഭാസനിയമത്തിന്റെ ആത്മാവ്ചോര്ത്തിക്കളഞ്ഞു. നിയമനാധികാരവും ശിക്ഷാധികാരവും മാനേജ്മെന്റുകള്ക്ക്തിരിച്ചുകൊടുത്ത പിന്തിരിപ്പന്സര്ക്കാറിന്റെ നടപടിയാണ് സ്കൂള്മേലയില്ഇന്ന്നിലനില്ക്കുന്ന പല പ്രശ്നങ്ങള്ക്കും കാരണം.
  ആയിരം കോടിയിലേറെ രൂപയാണ്ഓരോ വര്ഷവും നിയമനങ്ങളുമായി ബന്ധപ്പെട്ട്കൈമറിയുന്നത്‌. കോഴപ്പണത്തിന്ന്ആര്ത്തിപൂണ്ട മാനേജ്മെന്റുകള്ക്യത്രിമമായി തസ്തികകള് സ്യഷ്ടിച്ചും ചട്ടങ്ങളും ഉത്തരവുകളും ലംഘിച്ച്നിയമനങ്ങള്നടത്തിയും നികുതിപ്പണം ചോര്ത്തുമ്പോള്സമൂഹത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണ്‌. ഇങ്ങനെ നിയമിക്കപ്പെടുന്നവരാകട്ടെ, വര്ഷങ്ങളോളം ശമ്പളം കിട്ടാതെ വലയുകയോ ഒന്നോ, രണ്ടോ വര്ഷം കഴിയുമ്പോള്ജോലി നഷ്ടപ്പെട്ട്അലയുകയോ ചെയ്യുന്നു. 1958 ലെ നിയമം അനുശാസിച്ച സര്ക്കാര്സ്കൂള്അദ്ധ്യാപകന്സമാനമായ സേവന വ്യവസ്ഥകള് എടുത്തുകളഞ്ഞില്ലായിരുന്നുവെങ്കില്എയ്ഡഡ്സ്കൂള്അദ്ധ്യാപകന്ജോലിസംരക്ഷണം ഇന്നൊരു പ്രശ്നമാകുമായിരുന്നില്ല. ശിക്ഷാധികാരം തിരിച്ച്കിട്ടിയ മാനേജ്മെന്റുകള് തങ്ങളുടെ വരുതിക്ക്നില്ക്കാത്ത അദ്ധ്യാപകരേയും ജീവനക്കാരേയും നിരന്തരം പീഢിപ്പിക്കുന്നതായി ധാരാളം പരാതികളുണ്ട്‌. മുണ്ടശ്ശേരി മാസ്റ്റര്സംഭാവന ചെയ്ത നിയമം അതേപടി നിലനിന്നിരുന്നുവെങ്കില്കേരളത്തിലെ വിദ്യാഭ്യാസ മേലയുടെ ചിത്രം മറ്റൊന്നാകുമായിരുന്നു.
          വിദ്യാഭ്യാസ നിയമത്തില്കാലികമായ മാറ്റം വേണമെ ആവശ്യം ഉയര്‍ന്നു വരാന് തുടങ്ങിയിട്ട കുറേ കാലമായി. ഭരണ-അക്കാദമിക്‌ -ഘടനാ തലങ്ങളിലും സമൂഹത്തിലും മാറ്റങ്ങള്ഉള്ക്കൊള്ളുംവിധം 1958 ല്നിര്മ്മിച്ച കേരള വിദ്യാഭ്യാസ നിയമവും 1959 ല്തയ്യാറാക്കിയ ട്ടങ്ങളും പൊളിച്ചെഴുതണമെന്ന തീരുമാനം 1996 ലെ നായനാര് സര്ക്കാറിന്റെ കാലത്ത്തന്നെ ഉണ്ടായതാണ്‌. അതിന്വേണ്ടി 1996 ഡിസംബറില് നിയമിക്കപ്പെട്ട ഡോ.കെ ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 2000 ജൂണില്അതിന്റെ റിപ്പോര്‍ട്ട് സമര്പ്പിച്ചു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പും തുടര്ണ്ടായ ഭരണമാറ്റവും കാരണം നിയമ പരിഷ്കരണം നടന്നില്ല.
2006
ല്എല്ഡി എഫ്അധികാരത്തില് വന്നപ്പോള്ശ്രമങ്ങള്ക്ക്വീണ്ടും ജീവന്വെച്ചു. 2007 ജനുവരി 31 ന്മുന്ചീഫ് സെക്രട്ടറി സി പിനായര്അധ്യക്ഷനായി ഒരു 9 അംഗ കമ്മിറ്റിയെ നിയമിക്കുകയും മെയ്‌ 29 ന്അതിന്റെ ടേംസ്ഓഫ്റഫറന്സ്നിശ്ചയിച്ച്നല്കുകയും ചെയ്തു. മന്ത്രിസഭയുടെ കാലത്തെനിയമനിര്മ്മാണത്തിന്അവസരമൊരുക്കണമെന്ന ലക്ഷ്യത്തോടെ കേവലം 8 മാസം കൊണ്ട്‌ 483 പേജ്വരുന്ന സമഗ്രമായ ഒരു റിപ്പോര്ട്ടിന്കമ്മിറ്റി രൂപം നല്കി. നൂറ്കണക്കിന്സംഘടനകളില്നിന്നു  വ്യക്തികളില്നിന്നും നിര്ദ്ദേശങ്ങള് സ്വീകരിച്ചും അവരുമായി കൂടിക്കാഴ്ച നടത്തിയും തികച്ചും ജനകീയമായ ഒരു പ്രവര്ത്തന ശൈലിയാണ്കമ്മിറ്റി സ്വീകരിച്ചത്‌. സര്ക്കാരിന്റെ ഉന്നതമായ ജനാധിപത്യബോധത്തിന്റെ പിന്ബലത്തില്കമ്മിറ്റിയില്കടന്നുകൂടിയ ഒരു കോണ്‍ഗ്രസ്അധ്യാപക സംഘടനാ നേതാവ്തന്റെ പാര്‍ട്ടി യുടെ സ്വകാര്യ മാനേജ്മെന്റ്വിധേയത്വം മൂലം രാജിവെച്ച്ഒളിച്ചോട്ടം  നടത്തിയത്മാത്രം ഒരു നാണക്കേടായി അവശേഷിക്കുന്നു‍.
കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക്അടിത്തറ പാകുകയും അധ്യാപകന്റെ അന്തസ്സുയര്ത്തുകയും ചെയ്ത 1958 ലെ വിദ്യാഭ്യാസ നിയമത്തിന്റെ പാത തയൊണ്ഇപ്പോഴത്തെ റിപ്പോര്‍ട്ടിലും പിന്തുടര്ി‍ന്നിട്ടുള്ളത്‌. അധികാര വികേന്ദ്രീകരണം വഴി കാര്യക്ഷമത മെച്ചപ്പെടുത്താനും സാമൂഹ്യനിയന്ത്രണം വഴി അധ്യാപക നിയമനത്തിലെ അഴിമതി അവസാനിപ്പിച്ച്സാമൂഹ്യനീതിയും മികവും ഉറപ്പാക്കാനുമുള്ള നിര്ദ്ദേശങ്ങള്മുണ്ടശ്ശേരി മാസ്റ്ററുടെ നിയമത്തില് ഉണ്ടായിരുു‍. വിമോചനസമരവും ഭരണമാറ്റത്തെ തുടര്നിയമത്തില് ഭേദഗതികളും കാരണം അവ നടപ്പിലാകാതെ പോയി.
          എന്നാല്‍ 1992 ല്നരസിംഹറാവു സര്ക്കാര്കൊണ്ടുവന്ന 73,74 ഭരണഘടനാ ഭേദഗതികളും അതനുസരിച്ച്‌ 1994 ല്ആന്റണി സര്ക്കാര്കൊണ്ടുവ പഞ്ചായത്ത്രാജ്‌-മുന്സിപ്പാലിറ്റി നിയമങ്ങളും സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം പ്രാദേശിക സര്ക്കാരുകളുടെ മേല്നോട്ടത്തിലും നിയന്ത്രണത്തിലുമാക്കി. കര്ണ്ണാടക മുന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്പ്രവര്ത്തക സമിതി അംഗവുമായ വീരപ്പമൊയ്ലി അധ്യക്ഷനായ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്ഡ്‌  സബ് കമ്മിറ്റിയും രണ്ടാം ഭരണ പരിഷ്കാര കമ്മീഷനും അഎയ്ഡഡ്സ്കൂളുകള്ഉള്പ്പെടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാവണമെന്നാണ്ശുപാര് ചെയ്തത്‌. കോണ്‍ഗ്രസ്സിന്റെ മറ്റൊരു കേന്ദ്ര മന്ത്രിയായ കപില്സിബാളിന്റെ നേതൃത്വത്തില്തയ്യാറാക്കിയ വിദ്യാഭ്യാസ അവകാശ ബില്ലിലും സമാനമായ ആശയങ്ങളാണുണ്ടായിരുത്‌. ഇതെല്ലാം പരിഗണിച്ചുകൊണ്ട്കമ്മിറ്റി നല്കിയ ശുപാര്ശകള്കേരളത്തിലെ അവരുടെ അനുയായികള്ക്ക്ദഹിക്കുന്നില്ലെന്നത്വിചിത്രം തെ‍ന്ന.
    
പ്രീ പ്രൈമറി മുതല് ഹയര്സെക്കന്ററി വരെയുള്ള മുഴുവന്സ്കൂളുകളുടെയും കാര്യക്ഷമത ഉയര്ത്താനും 3-17 പ്രായപരിധിയിലുള്ള മുഴുവന്കുട്ടികള്ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും തദ്ദേശഭരണ സ്ഥാപനങ്ങള്ക്കുള്ള ചുമതലകളും അധികാരങ്ങളും റിപ്പോര്‍ട്ടില്നിര്ദ്ദേശിച്ചിട്ടണ്ട്‌. എന്നാല്ചിലര്പ്രചരിപ്പിക്കുന്നതുപോലെ സ്കൂളുകളില്അനാവശ്യമായ രാഷ്ട്രീയ ഇടപെടലിനൊന്നുഇത്വഴിവെക്കില്ല. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ്അധികൃതര്‍, അധ്യാപകര്‍, രക്ഷാകര്ത്താക്കള്‍, വിദ്യാഭ്യാസ ഏജന്സികള്‍, വിദ്യാര്ത്ഥികള്എന്നിവരടങ്ങു ജില്ല/കോര്പ്പറേഷന്‍/മുന്സിപ്പല്‍/ഗ്രാമപഞ്ചായത്ത്വിദ്യാഭ്യാസ കൗണ്‍സിലുകളായിരിക്കും ഇവ കൈകാര്യം ചെയ്യുക. ഒരോ സ്കൂളിനും ഒരു വികസനസമിതി രൂപീകരിക്കും. പഞ്ചായത്തിന്റെ സ്വന്തം വിദ്യാഭ്യാസ പ്രോജക്ടുകള്ക്കായി ഒരു വികസന നിധി രൂപീകരിക്കാന് അതിന്അധികാരമുണ്ടായിരിക്കും. പാഠ്യപദ്ധതി, സിലബസ്‌, പാഠപുസ്തകം, ശമ്പളം , അച്ചടക്ക നടപടികള്എിവയെല്ലാം പഞ്ചായത്തുകളുടെ ചുമതലയിലാക്കുന്നുവെന്ന കുപ്രചരണത്തില്യാതൊരു കഴമ്പുമില്ലെന്ന്റിപ്പോര്ട്ട് വ്യക്തമാക്കുന്നു‍.
എയ്ഡഡ്സ്കൂളുകളിലെ നിയമനങ്ങള്ക്ക്നിയമസഭയോട്ബാധ്യതപ്പെട്ട' ഒരു ഏജന്സി ഉണ്ടാക്കണമൊണ്ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു നിര്ദ്ദേശം. സംസ്ഥാന സിവില്സര്വ്വീസിന്റെ ഏതാണ്ട്മൂിലൊന്നു അധ്യാപകരുടെ മൂന്നില്രണ്ടും വരുന്ന എയ്ഡഡ് സ്കൂള്‍, കോളേജ്മേഖലയില്ഒര ലക്ഷത്തോളം പേരാണ്ജോലി ചെയ്യുന്നത്‌. ഓരോ വര്ഷവും പതിനയ്യായിരത്തോളം നിയമനങ്ങള്ഇവിടെ നടക്കുു‍. 5 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ്ഇന്ന്ഇതിനുള്ള കോഴയുടെ നിരക്ക്‌. ശരാശരി 7 ലക്ഷം കണക്കാക്കിയാല്തന്നെ‍ 1000 കോടിയോളം രൂപയുടെ പരസ്യമായ അഴിമതി വര്ഷംതോറും ഇതില്നടക്കുന്നു‍. ഇതുപോലെ തെ പ്രധാനമാണ്അധ്യാപകരെ തിഷ്ടം പോലെ സ്ഥലം മാറ്റാനും സസ്പെന്ഡ്ചെയ്യാനുമുള്ള മാനേജ്മെന്റിന്റെ അധികാരം എടുത്തുകളയണമെന്ന നിര്ദ്ദേശം.
മാത്രമല്ല, ശമ്പളം, പെന്ഷന്‍, എന്നീഇനങ്ങളില്പ്രതിവര്ഷം 3000 കോടിയിലേറെ രൂപ സംസ്ഥാന ഖജനാവില്നി്ന്ന ചെലവഴിക്കു എയ്ഡഡ്സ്കൂള്മേഖലയിലെ നിയമനങ്ങളില്മെറിറ്റോ, സംവരണമോ പാലിക്കപ്പെടുന്നില്ല. സര്ക്കാര്സര്വ്വീസില്‍ 8 ശതമാനം ട്ടികജാതിക്കാരുള്ളപ്പോള് ഇവിടെ അത്‌ 0.28 ശതമാനം മാത്രമാണ്‌. പട്ടി വര്ഗ്ഗക്കാരാകട്ടെ‍' 2 ശതമാനത്തിന്റെ സ്ഥാനത്ത്‌ 0.05 ശതമാനം മാത്രം. 1.07 ലക്ഷത്തിലേറെ അധ്യാപകരുള്ളതില്മുസ്ലീം അധ്യാപകര്കേവലം 12,837. അതില്‍ 10,000 ഓളം പേര്കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്ജില്ലകളില്നിന്നുള്ളവരാണ്‌. ജില്ലകളില്വ്യാപകമായുള്ള അറബിഭാഷാ പഠനമാണ്ഇതിന്കാരണം. മറ്റ്പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 21,000 ത്തോളം വരുന്ന അവരില്‍ 16,240 പേരും തൃശ്ശൂര്മുതല് വടക്കോട്ട'ള്ള ആറ്ജില്ലകളില്നിുള്ളവരാണ്‌. കുടുംബബന്ധങ്ങളും മറ്റും പരിഗണിച്ച് ജില്ലകളില്ഭൂരിഭാഗം വരുന്ന വ്യക്തിമാനേജ്മെന്റ്സകൂളുകളില്കയറിപറ്റാന്ഭാഗ്യം ലഭിച്ചവരാണിവരില്ഭൂരിഭാഗവും.

    
വിദ്യാഭ്യാസ വകുപ്പിന്റെ ഏകോപിതവും കാര്യക്ഷമവുമായ പ്രവര്ത്തനത്തിന്സഹായിക്കു ഘടനാപരമായ ഒട്േട്ട‍'റെ മാറ്റങ്ങള് റിപ്പോര്ട്ട'ില്നിര്ദ്ദേശിച്ചിട്ടണ്ട്‌. -2 മുതല്‍ +2 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിന്റെ കീഴിലാക്കുകയെത്പൊതുവിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയില് കണ്ടുകൊണ്ടുള്ള ആസൂത്രണത്തിനും നിര്വ്വഹണത്തിനും സഹായിക്കും. ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ നയരൂപീകരണം, മേല്നോട്ട, ഏകോപനം, എി നിര്വ്വഹിക്കാന് ബാധ്യതപ്പെട്ടത്പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ്‌. എാല്ഭരണഭാരം മൂലം അതിനോട് നീതിപുലര്ത്താന്അദ്ദേഹത്തിന്കഴിയുന്നില്ല. ഇത്കണക്കിലെടുത്ത്അഡീഷണല്ചീഫ് സെക്രട്ടറി റാങ്കിലുള്ള ഒരു പൊതുവിദ്യാഭ്യാസ കമ്മീഷണറെ തലപ്പത്ത്നിയമിക്കണമെന്ന് റിപ്പോര്‍ട്ടശുപാര്ശചെയ്യുന്നു‍.
അക്കാദമിക്പ്രവര്ത്തനങ്ങളുടെ ഏകോപനത്തിനും മേല്നോ'ത്തിനുമായി കോര്പ്പറേഷന്‍/മുന്സിപ്പല്‍/പഞ്ചായത്ത്എഡ്യൂക്കേഷണല് ഓഫീസര്വേണമെന്ന നിര്ദ്ദേശം ഗുണമേന്മ പ്രവര്ത്തനങ്ങള്ക്ക്ശക്തി പകരും. പ്രീ പ്രൈമറി & പ്രൈമറി , സെക്കന്ററി, ഹയര്സെക്കന്ററി വിഭാഗങ്ങള്ക്ക് പ്രത്യേകമായി സംസ്ഥാനത്ത്അഡീഷണല്ഡയറക്ടര്മാരും ജില്ലകളില്അസിസ്റ്റന്റ് ഡയറക്ടര്മാരും ഉണ്ടാവണമെന്ന നിര്ദ്ദേശം വികേന്ദ്രീകരണത്തിലൂടെ മെച്ചപ്പെട്ട കാര്യക്ഷമത ലക്ഷ്യം വെച്ചുള്ളതാണ്‌. വൊക്കേഷണല്ഹയര്സെക്കന്ററിയും ഹയര്സെക്കന്ററിയും സംയോജിപ്പിച്ച്തൊഴില്പഠനത്തിന്കൂടുതല്പ്രാധാന്യം നല്കണമെന്ന നിര്ദ്ദേശം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന്അനുഗ്രഹമായിത്തീരും. പ്രീ പ്രൈമറി വിദ്യാഭ്യാസത്തെക്കുറിച്ച്പഠിച്ച്റിപ്പോര്‍ട്ട്സമര്പ്പിക്കാന്ഒരു വിദഗ്ദ്ധ സമിതി, വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്താനും ഉറപ്പാക്കാനും ഒരു വിദ്യാഭ്യാസ കമ്മീഷന്‍, പൊതുപരീക്ഷകളുടെ നടത്തിപ്പിന്ഒരു പരീക്ഷാ ബോര്ഡ് തുടങ്ങിയ നിര്ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ മേഖലക്ക് ഉണര്വ്വേകുതാണ്‌.
ഇതോടൊപ്പം വിദ്യാര്ഥികളുടെ അവകാശങ്ങള്ഉറപ്പാക്കാനുള്ള പല നിര്ദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടവെച്ചിട്ടുണ്ട്‌. ഇതില്പ്രധാനം ഏഴാം ക്ലാസ് വരെയുള്ള സ്പെഷ്യല്ഫീസ്നിര്ത്തലാക്കി പ്രൈമറി വിദ്യാഭ്യാസം പൂര്ണമായും സൗജന്യമാക്കണമെതാണ്‌. ശിക്ഷയുടെ പേരില്കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത്ക്രിമിനല്കുറ്റമായി കണക്കാക്കണം. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പ്രശ്നങ്ങള്കണക്കിലെടുത്ത്സ്കൂളുകളില്ട്യൂട്ടോറിയല്സമ്പ്രദായം ഏര്പ്പെടുത്തണം. പട്ടികവിഭാഗത്തില്പ്പെട്ട കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്ശ്രദ്ധിക്കാന്പ്രത്യേക സംവിധാനം ഉണ്ടാക്കണം. വികലാംഗ വിദ്യാര്ത്ഥികളുടെ സ്കൂളുകള്ക്ക്പ്രത്യേക ട്ടങ്ങള്ക്ക്കമ്മിറ്റി രൂപം നല്കിയിരിക്കുന്നു‍.
പഠന സമയം കുറക്കാനിടയാക്കുന്ന ഷിഫ്റ്റ്‌, സെഷനല്സമ്പ്രദായങ്ങള്നിര്ത്തലാക്കുക, പ്രമോഷന്ലഭിക്കുമ്പോള്തെഹെഡ്മാസ്റ്റര്മാര്ക്ക്ഭരണ കാര്യങ്ങളില് രണ്ടാഴ്ചത്തെ പരിശീലനം നിര്ബന്ധമാക്കുക, 2000 ന്മുകളില്കുട്ടികളുള്ള സ്കൂളുകളെ വിഭജിക്കുക, സെക്കന്ററി സ്കൂളുകളിലെ പ്രൈമറി വിഭാഗം വേര്പെടുത്തുക തുടങ്ങി സ്കൂള് പ്രവര്ത്തനം കാര്യക്ഷമമാക്കാനുള്ള ഒട്ടേറെ നിര്ദ്ദേശങ്ങളും റിപ്പോര്‍ട്ടിലടങ്ങിയിരിക്കുന്നു‍.
    സ്കൂള്ഭരണത്തിലും അക്കാദമിക് പ്രവര്ത്തനങ്ങളിലും അനുഭവപ്പെടുന്ന പ്രയാസങ്ങള്പരിഹരിക്കാനുള്ള നിരവധി ശുപാര്ശകളും റിപ്പോര്ട്ടില്അടങ്ങിയിരിക്കുന്നു‍. അധ്യാപക-വിദ്യാര്ത്ഥി അനുപാതം പ്രൈമറി, സെക്കന്ററി, ഹയര്സെക്കന്ററി തലങ്ങളില്യഥാക്രമം 1:25,1:30,1:40 ആക്കണമെന്നത് കാര്യക്ഷമമായ പഠന പ്രവര്ത്തനങ്ങള്ക്ക്അത്യാവശ്യമായതും ഏറ്റക്കുറച്ചിലോടെ പല രാജ്യങ്ങളിലും നടപ്പിലാക്കിയതുമാണ്‌. പ്രൈമറി സ്കൂളുകളില്ഹെഡ്മാസ്റ്റര്ക്ക് പുറമെ ഒരു ക്ലാസ്സ്ഡിവിഷന്ഒരു അധ്യാപകനും, പര്യാപ്തമായ അനധ്യാപക ജീവനക്കാരും ഉണ്ടായിരിക്കണമെന്ന്നിര്ദ്ദേശിച്ചിട്ടണ്ട്‌. പീര്യഡുകളുടെ ദൈര്ഘ്യം ഒരു മണിക്കൂറാക്കണമെന്നും 5 മണിക്കൂര്വീതമുള്ള 200 സാധ്യായ ദിവസങ്ങള്ഉറപ്പാക്കണം മറ്റ്പാഠ്യപ്രവര്ത്തനങ്ങള്ക്ക്കൂടുതല്സമയം കണ്ടെത്തണമ്മുള്ള നിര്ദ്ദേശങ്ങള്വളരെയേറെ പ്രയോജനം ചെയ്യും. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങള് പരിഗണിച്ച്എല്ലാ കുട്ടികള്ക്കും കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമ്മ് ശുപാര്ശയിലുണ്ട്
സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക്മേല്പ്പറഞ്ഞ ശുപാര്ശകളെല്ലാം നടപ്പിലാക്കേണ്ടത്അത്യാവശ്യമാണ്‌.എാല്നിലനില്ക്കു സാമൂഹ്യ - രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളില്ഇവയെല്ലാം ഉടനെന്ന്പ്രാവര്ത്തികമാക്കാന് കഴിയുമെ ന്ന്പറയാനാവില്ല. ഇടതു ജനാധിപത്യ സര്ക്കാറിന്റെ കാര്യത്തിലുള്ള താല്പര്യത്തിലും ആത്മാര്ത്ഥതയിലും ആര്ക്കും സംശയമില്ലെങ്കിലും പ്രതിബന്ധങ്ങളെ നിസ്സാരമായി കാണുന്നില്ല. വിപുലവും ശക്തവുമായ ജനകീയ മുറ്റേത്തിലൂടെ മാത്രമേ അവയെ മുറിച്ചുകടക്കാനാവൂ. അതില്പങ്കാളികളാകാനും നേതൃത്വം നല്കാനും മുഴുവന് സാമൂഹ്യസ്നേഹികള്ക്കും സാധിക്കണം
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox