കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

NEWS

  പരീക്ഷാഫാറം വിദ്യാഭ്യാസ ഓഫീസുകളില്‍
 2012 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ്, സ്ക്രീനിങ് ടെസ്റ്, ടി.ടി.സി. പരീക്ഷകള്‍ക്കാവശ്യമുള്ള ഫാറങ്ങള്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചിട്ടുണ്ടെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ഹെഡ്മാസ്റര്‍/പ്രിന്‍സിപ്പല്‍മാര്‍ ഫാറങ്ങള്‍ ഏറ്റുവാങ്ങി തുടര്‍നടപടികള്‍ സ്വീകരിക്കണം.
നാഷണല്‍ മീന്‍സ് കം മെരിറ്റ് - സ്കോളര്‍ഷിപ്പ് പരീക്ഷ
സംസ്ഥാനതല എന്‍.ടി.എസ് പരീക്ഷയും നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയും (എന്‍.എം.എം.എസ്.ഇ) നവംബര്‍ 20 ന് 96 കേന്ദ്രങ്ങളിലായി എസ്.സി.ഇ.ആര്‍.ടി നടത്തും. അപേക്ഷിച്ചവര്‍ അവര്‍ ആവശ്യപ്പെട്ട സെന്ററുകളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങണം. കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ വെബ്സൈറ്റില്‍ നിന്ന് (www.scert.kerala.gov.in) ലഭിക്കും. പരീക്ഷാകേന്ദ്രം അറിയാനായി എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ NTS/NMMS Exam ക്ളിക്ക് ചെയ്യണം. അതിനുശേഷം പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ക്ളിക്ക് ചെയ്യണം. (www.scert.kerala.gov.in/scert/index.php)
എന്‍ട്രന്‍സ് കോച്ചിങിന് ധനസഹായം
2010-11 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ, എ+, ബി+ ഗ്രേഡുകള്‍ നേടിയവരും, സയന്‍സ് ഗ്രൂപ്പെടുത്ത് പ്ളസ് ടു വിന് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2013 ലെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങ്ങിന് ധനസഹായം നല്‍കും. 4,50,000 (നാലര ലക്ഷം രൂപ മാത്രം) രൂപയില്‍ താഴെ വരുമാനമുളള രക്ഷിതാക്കളുടെ മക്കള്‍ക്കായിരിക്കും ധനസഹായം. ഇപ്പോള്‍ പ്ളസ് ടു വിന് പഠിക്കുന്ന സ്ഥാപനത്തിന്റെയും അവധി ദിവസങ്ങളിലെ ദീര്‍ഘകാല പരിശീലന കോഴ്സിന് ചേരാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെയും പൂര്‍ണ്ണ വിവരം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അതത് ജില്ലാ പട്ടികജാതി വികസന ആഫീസില്‍ ആഗസ്റ് 16 നകം അപേക്ഷിക്കണം.
പെണ്‍കുട്ടികള്‍ക്ക് ദേശീയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്: 
ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് മൌലാനാ ആസാദ് എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ നല്‍കുന്ന ദേശീയ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ് 31. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും www.maef.nic.in വെബ്സൈറ്റില്‍ ലഭ്യമാണ്
ഹൈസ്കൂള്‍ പ്രഥമാധ്യാപകര്‍ക്ക് പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി ഭാഗമായി പുതുതായി പ്രൊമോഷന്‍ ലഭിച്ച ഹൈസ്കൂള്‍ പ്രഥമാധ്യാപകര്‍ക്ക് വിദ്യാഭ്യാസ മാനേജ്മെന്റില്‍ പരിശീലനം ആഗസ്റ് ആറ് മുതല്‍ 17 വരെ സീമാറ്റ് കേരളയുടെ ആഭിമുഖ്യത്തില്‍ അതതു ജില്ലകളില്‍ നടത്തും. പരിശീലന സ്ഥലവും തീയതിയും അതതു ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബന്ധപ്പെട്ടാല്‍ അറിയാം. ഈ വര്‍ഷം ഉദ്യോഗകയറ്റം ലഭിച്ച എല്ലാ പ്രഥമാധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് സീമാറ്റ് ഡയറക്ടര്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനം
സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനത്തിന് സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രഥമ അദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍/സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്തതു സംബന്ധിച്ചും 2008 ജനുവരി ഒന്ന് മുതല്‍ 2010 ഡിസംബര്‍ 31 വരെയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സഹിതം ആഗസ്റ് 12 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരം www.education.kerala.gov.in വെബ്സൈറ്റിലുണ്ട്. ഫെബ്രുവരി നാലിന് നടന്ന പരിശോധനയില്‍ പങ്കെടുത്തുവര്‍ ഹാജരാകേണ്ട.
FIRST YEAR HIGHER SECONDARY RESULTS - 2011
Individual Result
School wise Result
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox